3 ഇഡിയറ്റ്‌സിന് പ്രേരണയായ സോനം വാങ്ചുക് വീട്ട് തടങ്കലില്‍

സോനം വാങ്ചുക് വീട്ട് തടങ്കലില്‍.ലഡാക്കിൻ്റെ പരിസ്ഥിതി സംരക്ഷിക്കാൻ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്‌സ് (എച്ച്ഐഎഎൽ) മേൽക്കൂരയിൽ റിപ്പബ്ലിക് ദിനത്തിൽ അഞ്ച് ദിവസത്തെ ഉപവാസം ആരംഭിച്ചിരുന്നു. മൈനസ് ഡിഗ്രി സെൽഷ്യസുള്ള 18,000 അടി ഉയരമുള്ള ഖർദുംഗ്ല ചുരത്തിൽ അഞ്ച് ദിവസത്തെ കാലാവസ്ഥാ ഉപവാസത്തിൽ ഇരിക്കാനായിരുന്നു അദ്ദേഹത്തിൻ്റെ തീരുമാനം. കനത്ത മഞ്ഞുവീഴ്ച കാരണം ഖാർദുംഗ്ലയിലേക്കുള്ള റോഡുകൾ തടസ്സപ്പെട്ടതിനാൽ അദ്ദേഹം തൻ്റെ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മേൽക്കൂരയിൽ നിഹാരമിരിക്കാൻ തീരുമാനിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ.

താൻ വീട്ടുതടങ്കലിലാണ്. ഭരണകൂടം തന്റെ ഉപവാസം എച്ച്ഐഎഎൽ കാമ്പസിലേക്ക് ചുരുക്കി.തൻ്റെ ജീവന് ഭീഷണിയുണ്ട് എന്നാണ് വാങ് ചുക് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

1966 ൽ ജനിച്ച സോനം വാങ്ചുക് മെക്കാനിക്കൽ എഞ്ചിനീയറും എച്ച്ഐഎഎൽ ഡയറക്ടറുമാണ്. 2018-ലെ മഗ്‌സസെ അവാർഡിന് അദ്ദേഹം അർഹനായിരുന്നു. 2009-ൽ പുറത്തിറങ്ങിയ ‘3 ഇഡിയറ്റ്‌സ്’ എന്ന സിനിമയിൽ ആമിർ ഖാൻ അവതരിപ്പിച്ച കഥാപാത്രത്തിന് പ്രേരണയായത് വാങ്ചുക്കിന്‍റെ ജീവിതമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here