കാഞ്ഞങ്ങാട് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ

കാഞ്ഞങ്ങാട് വീട്ടിൽ അതിക്രമിച്ച് കയറി പൊലീസുകാരൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.യുവതി ശക്തമായി ചെറുത്തു നിൽക്കുകയും ബഹളംവയ്ക്കുകയും ചെയ്തതോടെ ഇയാൾ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.കണ്ണൂർ എആർ ക്യാമ്പിലെ സീനിയർ സിവിൽ സർവ്വീസ് ഓഫീസർ ശ്രീകണ്ഠാപുരം സ്വദേശി പി.വി പ്രദീപനാണ് വീട്ടിൽക്കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.ഇതിന് പിന്നാലെ യുവതി പൊലീസിന് പരാതി നൽകിയതോടെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മുന്നൂറ്റി അൻപത്തിനാലാം വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് കേസ് എടുത്തത്.സ്ത്രീത്വം അപമാനിക്കപ്പെടുന്ന സന്ദർഭങ്ങളിൽ നിയമനടപടികൾ ഒട്ടും വൈകാതിരിക്കാനാണ് ഇന്ത്യൻ ശിക്ഷാനിയമം 354 പ്രകാരം കേസെടുത്തുന്നത്

കണ്ണൂരിൽവച്ചും ഇയാൾ സ്ത്രീകളെ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.മുമ്പും ഇയാൾക്കെതിരെ സ്ത്രീ പീഡന പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിൽ ഇയാൾക്കെതിരെ കേസും എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News