ഹോളോകോസ്റ്റ് ഇനി ആവർത്തിക്കില്ല;ഇസ്രായേലിനെ സംരക്ഷിക്കാൻ ഇസ്രായേലിനറിയാം: ബെഞ്ചമിൻ നെതന്യാഹു

ഇസ്രായേലിനെ സംരക്ഷിക്കാൻ ഇസ്രായേലിനറിയാമെന്നും ഹോളോകോസ്റ്റ് പോലൊരു സംഭവം ഇനിയൊരിക്കലും സംഭവി ആവർത്തിക്കില്ലെന്നും ഇസ്രായേൽ ​പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വളരെ ശക്തവും ഊർജ്ജസ്വലവുമായ രാജ്യമാണ് ഇന്ന് ഇസ്രായേൽ എന്ന് അന്താരാഷ്ട്ര ഹോളോകോസ്റ്റ് വാർഷിക ദിനാചരണ പ്രസംഗത്തിനിടയിൽ നെതന്യാഹു പറഞ്ഞു.

ഓഷ്‌വിറ്റ്‌സ് മരണ ക്യാമ്പിന്റെ വിമോചനത്തിന് ഇന്ന് കൃത്യം 78 വർഷമായി.ഇന്ന് ജൂതൻമാർക്ക് സ്വന്തമായൊരു രാഷ്​ട്രം തന്നെയുണ്ട്. ഇസ്രായേലികൾ ഭയംകൊണ്ട് പതുങ്ങിക്കിടക്കില്ല. ശത്രുക്കളെ ചെറുത്തുനിൽക്കും. സ്വേച്ഛാധിപതികളുടെ ഭീഷണികൾക്ക് ഞങ്ങളെ ഭയപ്പെടുത്താൻ സാധിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി. കൊലപാതകികളായ നാസി ഭരണകൂടത്തിന്റെ കൈകളിൽ കൊല്ലപ്പെട്ടവരുടെ പവിത്രമായ സ്മരണയെ ആദരിച്ചുകൊണ്ടാണ് ഇസ്രായേലിലെ ജനങ്ങൾ ഈ ദിനം ആഘോഷിക്കുന്നത്. ഇനി അത്തരം ഒരു ക്രൂരത ഒരിക്കലും സംഭവിക്കില്ലെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നുവെന്നും നെതന്യാഹു പറഞ്ഞു

ഹിറ്റ്‌ലറുടെ ഭരണത്തിനു കീഴിൽ ഹോളോകോസ്റ്റിൽ കൊല്ലപ്പെട്ട ജൂതന്മാരോടും 60 ലക്ഷം ജൂതൻമാരോടുള്ള ഐക്യദാർഢ്യമായിട്ടാണ് ജനുവരി 27 അന്താരാഷ്ട്ര ഹോളോകോസ്റ്റ് ദിനമായി ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ആചരിക്കുന്നത്.ഭാവിയില്‍ ഇത്തരം കൂട്ടക്കുരുതികളൊഴിവാക്കുക എന്നആഹ്വാനം കൂടി ഈ യുഎൻ ദിനാചരണത്തിന് പിന്നിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here