മുഗള്‍ ഓര്‍മ്മകള്‍ മായ്ക്കപ്പെടുന്നോ? മുഗള്‍ ഗാര്‍ഡന്‍ ഇനിമുതല്‍ അമൃത് ഉദ്യാന്‍

രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് അമൃത് ഉദ്യാന്‍ എന്നാക്കി മാറ്റി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം. ചരിത്ര സ്മാരകങ്ങളുടേയും സ്ഥലങ്ങളുടേയും പേര് മാറ്റുന്നത് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ്.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ഇത്തരത്തില്‍ പേര് മാറ്റിയത്. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയതായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഡെപ്യൂട്ടി പ്രസ്സ് സെക്രട്ടറി നവിക ഗുപ്ത സ്ഥിരീകരിച്ചു.

ബ്രിട്ടീഷ് ഭരണകാലത്ത് ദില്ലിയിലെ ഭരണസിരാകേന്ദ്രങ്ങളുടെ നിര്‍മാണ വേളയില്‍ പണികഴിപ്പിച്ചതാണ് മുഗള്‍ ഗാര്‍ഡന്‍. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണികഴിപ്പിച്ച കശ്മീര്‍ ഉദ്യാനത്തിന് സമാനമായ മാതൃകയില്‍ പണികഴിപ്പിച്ചതിനാലാണ് ഇതിന് മുഗള്‍ ഉദ്യാനം എന്ന പേര് നല്‍കിയത്.

സാമ്രാജ്യത്വ കാലഘട്ടത്തിന്റെ സ്വാധീനം രാജ്യത്ത് നിന്നും പൂര്‍ണമായി ഒഴിവാക്കുവാന്‍ വേണ്ടിയാണ് പേരുമാറ്റാന്‍ രാഷ്ട്രപതി ഭവന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ പേര് മാറ്റത്തിലൂടെ രാജ്യതലസ്ഥാനനഗരിയിലെ ഷാജഹാന്‍ ചക്രവര്‍ത്തിയുടേയും മുഗള്‍ കാലഘട്ടത്തിന്റെയും ഓര്‍മകള്‍ കൂടിയാണ് മാഞ്ഞുപോകുന്നത്. മുഗള്‍ ചരിത്രം ആരും ഓര്‍ക്കരുത് എന്ന ഹിന്ദുത്വ അജണ്ട കൂടിയാണ് കേന്ദ്രത്തിന്റെ ഈ പേരുമാറ്റ തീരുമാനത്തിന് പിന്നിലുണ്ടെന്നും ആക്ഷേപമുയരുന്നുണ്ട്.

രാജ്പഥ് പേര് മാറ്റി കര്‍ത്തവ്യ പഥ് ആക്കിയതിന് പിന്നാലെയാണ് ഈ നടപടി. ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ഇടയിലൂടെ രാഷ്ട്രപതി ഭവന്റെ മുമ്പിൽ നിന്ന് തുടങ്ങി വിജയ് ചൗക്കിലൂടെ നീങ്ങി ഇന്ത്യ ഗേറ്റ് വഴി നാഷണൽ സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നതാണ് രാജ്‌പഥ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News