പോയ വർഷത്തെ ഏറ്റവും മികച്ച താരമായി മെസി ; ദി ഗാർഡിയൻ പട്ടികയിൽ ആദ്യ 50 ൽ പോലും എത്താനാകാതെ ക്രിസ്റ്റ്യാനോ

അർജന്റീനിയൻ ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായയ ലയണൽ മെസിയെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി ദി ഗാർഡിയൻ തെരഞ്ഞെടുത്തു. എന്നാൽ 2022 ലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ പോർച്ചുഗൽ സൂപ്പർ താരവും സൗദി ക്ലബായ അൽ നാസറിൻ്റെ ലോകത്തിലെ ഏറ്റവും വില കൂടിയ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ 50ൽ പോലും ഇടം നേടിയില്ല.

ക്രിസ്റ്റ്യാനോ പട്ടികയിൽ അൻപത്തിയൊന്നാം സ്ഥാനത്താണ്.ലോകകപ്പ് വിജയവും ഫ്രഞ്ച് ക്ലബായ പിഎസ്ജിക്ക് വേണ്ടി നടത്തിയ പ്രകടനങ്ങളും പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ മെസിയെ സഹായിച്ചു.തൻ്റെ ടീമുകളുടെ വിജയം മാത്രമല്ല ശ്രദ്ധേയമായ വ്യക്തിഗത പ്രകടനങ്ങളുമാണ് മെസിയെ ഒന്നാമനാക്കി മാറ്റിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News