അന്തര്‍ജല ചെസ്സ് പോരാട്ടത്തോടെ ചെസ്സ് ഹൗസ്‌ബോട്ടിന് സമാപനം

കേരളാ ടൂറിസത്തിന്റെ സഹകരണത്തോടെ ഓറിയന്റ് ചെസ്സ് മൂവ്‌സ് സംഘടിപ്പിച്ച ചെസ്സ് ഹൗസ്‌ബോട്ട് 2023 അന്തര്‍ദേശീയ ചെസ്സ് ടൂറിസം പരിപാടി സവിശേഷമായ അന്തര്‍ജല ചെസ്സ് മത്സരത്തോടെ ഇന്ന് ബോള്‍ഗാട്ടി പാലസില്‍ വെച്ച് സമാപിച്ചു.

ഓറിയന്റ് ചെസ്സ് മൂവ്‌സും സ്‌കൂബ കൊച്ചിനും ചേര്‍ന്നാണ് ‘അന്തര്‍ ജല ചെസ്സ് മത്സരം ‘ ബോള്‍ഗാട്ടി പാലസിലെ സ്വിമ്മിങ്ങ് പൂളില്‍ ഒരുക്കിയത്. ഡൈവിങ്ങ് ചെസ്സ് മുന്‍പ് നടന്നിട്ടുണ്ടെങ്കിലും സ്‌കൂബ ഡൈവിങ്ങ് ചെസ്സ് മത്സരം ആദ്യമായാണ് അരങ്ങേറുന്നത്.

സ്‌കൂബ ഡൈവിങ്ങ് വേഷവിധാനങ്ങള്‍ ധരിച്ച് പുറത്ത് ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ച് അതില്‍ നിന്നും ശ്വസിച്ചു കൊണ്ട് വെള്ളത്തിനടിയില്‍ മാത്രം നിലകൊണ്ട് രണ്ട് ചെസ്സ് താരങ്ങള്‍ 64 കളങ്ങളില്‍ ഏറ്റുമുട്ടി.

ജലാന്തരത്തില്‍ മാഗ്‌നറ്റിക് ചെസ്സ് ബോര്‍ഡില്‍ കരുനീക്കങ്ങള്‍ നടത്തിക്കൊണ്ട് യു.എസ്.ഏയുടെ ജോണ്‍ ടൗസനും ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി നവ്‌റാറ്റിലും തമ്മില്‍ രണ്ട് ഗെയിമുകളിലൂടെ ഏറ്റുമുട്ടിയപ്പോള്‍ 1-1 എന്ന സ്‌കോറിന് മത്സരം സമനിലയില്‍ കലാശിച്ചു.

ഇന്നലെ വൈകിട്ട നടന്ന ചെസ്സ് ഹൗസ്‌ബോട്ട് 2023 ബ്ലിറ്റ്‌സ് ടൂര്‍ണമെന്റില്‍ താഴെ പറയുന്നവര്‍ ജേതാക്കളായി:

1. അദ്വൈത് പ്രവീണ്‍
2. എം.ബി.മുരളീധരന്‍
3. പ്രേംചന്ദ്
4. ഗൗതം പ്രശാന്ത്
5. ലിയോ w v ടി വേറ്റൊ
6. സിദ്ധാര്‍ത്ഥ് ശ്രീകുമാര്‍

സമാപന സമ്മേളനത്തില്‍ മുന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. യൂറോപ്യന്‍ യൂണിയന്‍ ചെസ്സ് മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ പാവല്‍ മറ്റോഹ, ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ വി ശരവണന്‍, ബോള്‍ഗാട്ടി പാലസ് ജി.എം.ജോണ്‍ അമ്പൂക്കന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

ചെസ്സ് ഹൗസ്‌ബോട്ട് സംഘാടകര്‍ എന്‍.ആര്‍. അനില്‍കുമാര്‍, അജിത് കുമാര്‍ രാജ, ജോജു തരകന്‍, അഡ്വ.പ്രശാന്ത് സുഗതന്‍ എന്നിവരും സംസാരിച്ചു. പങ്കെടുത്ത 17 വിദേശ താരങ്ങളും ചെസ്സ് ഹൗസ് ബോട്ടും കേരളവും തങ്ങളുടെ ഹൃദയം കവര്‍ന്നു എന്നും അടുത്ത ചെസ്സ് ഹൗസ് ബോട്ടിന് തങ്ങള്‍ തീര്‍ച്ചയായും തിരിച്ചെത്തുമെന്നും പറഞ്ഞാണ് പിരിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News