ശ്രീനിവാസന്‍ ജെയ്ന്‍ എന്‍ഡിടിവിയില്‍ നിന്നും രാജിവെച്ചു

മാധ്യമപ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ ജെയ്ന്‍ എന്‍ഡിടിവിയില്‍ നിന്നും രാജിവെച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. അദാനി ഗ്രൂപ്പ് ചാനല്‍ ഏറ്റെടുത്തതിനെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനായ രവീഷ് കുമാറും ഗ്രൂപ്പ് പ്രസിഡന്റ് സുപര്‍ണ സിംഗ് ഉള്‍പ്പെടെയുളള എന്‍ഡിടിവിയുടെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ രാജിവച്ചതിന് പിന്നാലെയാണ് ശ്രീനിവാസന്‍ ജെയ്‌ന്റെ രാജി. എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവരും ഡിസംബറില്‍ കമ്പനി വിട്ടിരുന്നു.

‘എന്‍ഡിടിവിയിലെ മൂന്ന് പതിറ്റാണ്ടോളം നീണ്ട വിസ്മയകരമായ ഓട്ടം ഇന്ന് അവസാനിക്കുകയാണ്. രാജിവെക്കാനുള്ള തീരുമാനം എളുപ്പമായിരുന്നില്ല, പക്ഷേ…ഇപ്പോഴിതാണ് തീരുമാനം, കൂടുതല്‍ പിന്നീട്,’ രാജി സംബന്ധിച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ക്ക് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള മാധ്യമപ്രവര്‍ത്തകനാണ് ശ്രീനിവാസന്‍ ജെയ്ന്‍. 1995 മുതല്‍ ടെലിവിഷന്‍ ചാനലിന്റെ ഭാഗമായിരുന്നു ശ്രീനിവാസന്‍. ചാനലിന്റെ റിയാലിറ്റി ചെക്ക്, ട്രൂത്ത് വേഴ്‌സസ് ഹൈപ്പ് എന്നീ പരിപാടികളുടെ അവതാരകനായിരുന്നു. കൂടാതെ ചാനലിന്റെ ഗ്രൂപ്പ് എഡിറ്ററായിരുന്നു. 2003 മുതല്‍ 2008 വരെ എന്‍ഡിടിവിയുടെ മുംബൈ ബ്യൂറോ ചീഫായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here