സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മദ്യം വില്‍ക്കാതിരിക്കാന്‍ കൈക്കൂലിയുമായി സ്വകാര്യ മദ്യ ബ്രാന്‍ഡുകള്‍

മലപ്പുറത്ത് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മദ്യം വില്‍ക്കാതിരിക്കാന്‍ ജീവനക്കാരന് കൈക്കൂലി നല്‍കി സ്വകാര്യ മദ്യ ബ്രാന്‍ഡുകള്‍. എടപ്പാളിലെ ബിവറേജസ് ഔട്ട്‌ലെറ്റ് ജീവനക്കാരനില്‍ നിന്ന് 18,600 രൂപ വിജിലന്‍സ് പിടികൂടി. സ്വകാര്യ മദ്യ ബ്രാന്‍ഡുകള്‍ നല്‍കിയ പണമാണെന്നും ഔട്ട്‌ലറ്റ് വഴി മദ്യം വില്‍ക്കാതിരിക്കാനാണ് പണം നല്‍കിയതെന്നും മൊഴി നല്‍കി. ഗോഡൗണില്‍ വച്ച ബാഗില്‍ കമ്പനി രഹസ്യകോഡ് സഹിതം വെവ്വേറെയായി ചുരുട്ടി വച്ച നിലയിലായിരുന്നു നോട്ടുകള്‍. എട്ട് ജീവനക്കാര്‍ക്ക് വീതിച്ചെടുക്കാനുള്ള തുകയാണിതെന്നും പിടികൂടിയ ജീവനക്കാരന്‍ മൊഴി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here