ഡയാന രാജകുമാരിയുടെ ഗൗണ്‍ ലേലത്തില്‍ പോയത് ആറുലക്ഷം ഡോളറിന്

ഡയാന രാജകുമാരിയുടെ വെല്‍വെറ്റ് വസ്ത്രം ലേലത്തില്‍ പോയത് ആറ് ലക്ഷം ഡോളറിന് (ഏകദേശം 4.9 കോടി രൂപ). പ്രമുഖ ബഹുരാഷ്ട്രസ്ഥാപനമായ സോത്തെബീസ് ആണ് ലേലം സംഘടിപ്പിച്ചത്.

ഡയാന അവസാന ഫോട്ടോഷൂട്ടില്‍ ധരിച്ച ഗൗണ്‍ ആണ് ലേലത്തിന് വെച്ചത്. ഡീപ് പര്‍പ്പിള്‍ സില്‍ക് വെല്‍വറ്റ് ഡ്രസ്സ് ആണ് അവസാന ഫോട്ടോഷൂട്ടില്‍ ഡയാന ധരിച്ചത്.

ബ്രിട്ടീഷ് ഡിസൈനര്‍ വിക്ടര്‍ എഡല്‍സ്‌റ്റൈനാണ് ഈ ബോള്‍ ഗൗണ്‍ ഒരുക്കിയത്. വിക്ടറിന്റെ 1989 ലെ ശരത്കാല കലക്ഷനില്‍ ഭാഗമായ ഈ ഗൗണ്‍ ധരിച്ചാണ് 1991 ലെ ഛായാചിത്രത്തിന് ഡയാന നിന്നത്. 1997ലെ വാനിറ്റി ഫെയര്‍ ഫോട്ടോഷൂട്ടിലും ഡയാന ഈ വസ്ത്രത്തില്‍ തിളങ്ങി. ഇതായിരുന്നു മരണപെടുന്നതിന് മുമ്പ് ഡയാന നടത്തിയ അവസാന ഫോട്ടോഷൂട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here