ഭക്ഷ്യസുരക്ഷ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരോട് ഹോട്ടലുടമ മോശമായി പെരുമാറി

തിരുവനന്തപുരം നെടുമങ്ങാട് ഭക്ഷ്യസുരക്ഷ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരോട് ഹോട്ടലുടമ മോശമായി പെരുമാറിയതായി പരാതി. വാളിക്കോട് പ്രവര്‍ത്തിക്കുന്ന നസീര്‍ ഹോട്ടലിനെതിരെയാണ് പരാതി.

ഭക്ഷ്യസുരക്ഷ ലൈസന്‍സ് ഇല്ലാത്ത സ്ഥാപനം അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉടമ നസീറുദ്ദീന്‍ അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നാണ് പരാതി. നെടുമങ്ങാട് പൊലീസിലാണ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here