പാലക്കാട് കോഴിക്കൂട്ടിനുള്ളില്‍ കുടുങ്ങിയ പുലി ചത്തു

പാലക്കാട് മണ്ണാര്‍ക്കാട് കോഴിക്കൂടിനുള്ളില്‍ കുടുങ്ങിയ പുലി ചത്തു. കോട്ടോപ്പാടം കുന്തിപ്പാടത്ത് ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഇന്ന് പുലര്‍ച്ചെ പുലി കുടുങ്ങിയതായി കണ്ടത്. വിവരമറിഞ്ഞ പൊലീസും വനം വകുപ്പും സംഭവസ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചെങ്കിലും പുലി ചത്തുപോകുകയായിരുന്നു. പുലിയെ വിശദപരിശോധനയ്ക്കായി വനം വകുപ്പ് കൊണ്ടുപോയി.

കൂട്ടിനുള്ളില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടിക്കാനായാരിരുന്നു വനം വകുപ്പ് അധികൃതരുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel