യുവതിയെയും രണ്ട് മക്കളെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തൃശൂര്‍ പന്നിത്തടം, ചിറമനെങ്ങാട് റോഡില്‍ താമസിക്കുന്ന യുവതിയെയും രണ്ട് മക്കളെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാളുവളപ്പില്‍ ഹാരിസിന്റെ ഭാര്യ ഷഫീന, 3 വയസുള്ള അജ്‌വ, ഒന്നര വയസുള്ള അമന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. കൂട്ടുകുടുംബമായാണ് ഇവര്‍ താമസിച്ചിരുന്നത്.

സംഭവം നടക്കുമ്പോള്‍ ഹാരിസിന്റെ ഉമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഹാരിസ് വിദേശത്താണ്. പ്രഭാത നടത്തത്തിന് ഇറങ്ങിയവരാണ് വിവരം ആദ്യം അറിഞ്ഞത്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here