മാസം നാലര ലക്ഷം സാലറി ഓഫര്‍; ഷെഫിനെ കിട്ടാനില്ലാതെ റൊണാള്‍ഡോ

സൗദി ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയതിന് പിന്നാലെ ക്രിസ്റ്റ്യാനോയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളിലേറെയും ഇടം പിടിക്കുന്നത്. ഇപ്പോള്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിലെ വീട്ടിലേക്ക് വിദഗ്ധനായ ഷെഫിനെ തേടുകയാണ് താരമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റൊണാള്‍ഡോയും പങ്കാളിയായ ജോര്‍ജിനിയ റോഡ്രിഗസും മുന്നോട്ടുവച്ച ഡിമാന്റുകള്‍ അനുസരിച്ച് ഷെഫിനെ കിട്ടാന്‍ ഇരുവരും ബുദ്ധിമുട്ട് നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോര്‍ച്ചുഗീസ്, അന്തര്‍ദേശീയ വിഭവങ്ങള്‍ അതിരുചികരമായി പാചകം ചെയ്യുന്ന ഷെഫിനെയാണ് ഇരുവരും തേടുന്നത്. മീന്‍, സീഫുഡ്, റൊണാള്‍ഡോയുടെ പ്രിയപ്പെട്ട ഭക്ഷണമായ സുഷി എന്നിവ പാചകം ചെയ്യുന്നതില്‍ വിദഗ്ധനായിരിക്കണം. ഷെഫിന് വാഗ്ദാനം ചെയ്യുന്ന ഒരു മാസത്തെ ശമ്പളം 4,500 പൗണ്ട് (ഏകദേശം 4,54,159 ഇന്ത്യന്‍ രൂപ) ആണ്. എന്നാല്‍, ആകര്‍ഷകമായ ശമ്പളമുണ്ടായിട്ടും മികച്ച ഷെഫിനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

17 മില്യണ്‍ പൗണ്ട് ചെലവില്‍ പോര്‍ച്ചുഗലിലെ ക്വിന്റാ ഡാ മരിന്‍ഹയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന പുതിയ വീട്ടിലേക്കാണ് റൊണാള്‍ഡോ ഷെഫിനെ വേണ്ടത്. റൊണാള്‍ഡോയുടെ ‘റിട്ടയര്‍മെന്റ് ഹോം’ എന്ന് വിശേഷിപ്പിക്കാവുന്ന വീടിന്റെ നിര്‍മാണം ജൂണില്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം.

സൗദി അറേബ്യന്‍ ക്ലബ് അല്‍ നസറില്‍ ചേര്‍ന്ന റൊണാള്‍ഡോ കഴിഞ്ഞ മാസമാണ് സൗദി അറേബ്യയിലെത്തിയത്. പങ്കാളി ജോര്‍ജിന റോഡ്രിഗസും കുട്ടികളും റൊണാള്‍ഡോയ്ക്കൊപ്പമുണ്ട്. റിയാദിലെ ഫോര്‍ സീസണ്‍സ് ഹോട്ടലിലെ സ്യൂട്ടിലാണ് നിലവില്‍ റൊണാള്‍ഡോ താമസിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News