കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകള്‍ പിടിയില്‍

തിരുവനന്തപുരം കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകള്‍ പിടിയില്‍. തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സണ്‍ (33), കുളത്തൂര്‍ സ്റ്റേഷന്‍ കടവ് സ്വദേശി അഖില്‍ (22), കഴക്കൂട്ടം നെട്ടയക്കോണം സ്വദേശി അനീഷ് എന്നിവരാണ് പിടിയിലായത്.

തുമ്പയില്‍ യുവാവിന്റെ കാല്‍ ബോംബെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതികളാണ് മൂന്ന് പേരും. ലിയോണ്‍ ജോണ്‍സണ്‍ ഗുണ്ടാ ആക്ട് പ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ആയുധവുമായി പ്രതികള്‍ പിടിയിലാവുന്നത്.

ഗുണ്ടാ ആക്രമണം നടത്താനുള്ള പരിപാടി ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ഇവര്‍ പൊലീസ് പിടിയിലാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here