ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കൊച്ചി പറവൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചേന്ദമംഗലം സ്വദേശി ജോര്‍ജ് (58)ആണ് മരിച്ചത്.
ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള ചികിത്സയ്ക്ക് ശേഷം മൂന്നുദിവസം മുമ്പാണ് ജോര്‍ജ് ആശുപത്രി വിട്ടത്.

ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തും. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് ദേശീയപാത 66-നു സമീപം പ്രവര്‍ത്തിച്ചിരുന്ന മജ്‌ലിസ് ഹോട്ടലില്‍നിന്ന് കുഴിമന്തി, അല്‍ഫാം തുടങ്ങിയവ കഴിച്ച എഴുപതോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛര്‍ദി, വയറിളക്കം, പനി, വിറയല്‍, വയറുവേദന എന്നിവയെ തുടര്‍ന്ന് കുട്ടികളടക്കമുള്ളവരാണ് ചികിത്സ തേടിയത്.

സംഭവത്തിന് പിന്നാലെ ഹോട്ടല്‍ നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചു. ഹോട്ടല്‍ ഉടമകള്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here