30 വർഷത്തിനിടയിൽ കൊല്ലപ്പെട്ടത് 89 ഹിന്ദുക്കൾ മാത്രം; 1600 ലേറെ മറ്റു മതക്കാർ കാശ്മീരിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സമാജ്‌വാദി പാർട്ടി നേതാവ്

കഴിഞ്ഞ 30 വർഷത്തിനിടെ കശ്മീരിൽ കൊല്ലപ്പെട്ട 1700 ഓളം പേരിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണെന്ന് സമാജ് വാദി പാർട്ടി നേതാവ് അബു ആസ്മി. വെറും 89 പേർ മാത്രമാണ് അതിൽ കശ്മീരി പണ്ഡിറ്റുകൾ. ബാക്കിയുള്ളവരെല്ലാം മുസ്ലീം, സിഖ് സഹോദരന്മാരായിരുന്നു. കശ്മീരി പണ്ഡിറ്റുകളെല്ലാം 1990ൽ തന്നെ താഴ്‌വരയിൽ നിന്ന് ഓടിപ്പോഴി. എന്നാൽ മുസ്ലീം സഹോദരങ്ങൾ ഇപ്പോഴും അവിടെ പോരാടി മരണം വരിക്കുകയാണെന്നും അബു ആസ്മി പറഞ്ഞു.

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്തദി കശ്മീരി ഫയൽസ് എന്ന സിനിമയേയും അബു ആസ്മി വിമർശിച്ചു. നുണകൾ നിറഞ്ഞൊരു സിനിമയാണത്. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് സിനിമ. പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീർ ഫയൽസ് സിനിമയെ പ്രോത്സാഹിപ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുമ്പ് ഒരു പ്രധാനമന്ത്രിയും ഇതുവരെ ഒരു സിനിമയേയും ഇതുപോലെ അംഗീകരിച്ചിട്ടില്ല. കശ്മീരിലെ മുസ്ലീങ്ങൾ ഹിന്ദുക്കളെ ക്രൂരതയ്ക്ക് ഇരയാക്കിയെന്നാണ് ചിത്രത്തിൽ പറയുന്നതെന്നും അബു ആസ്മി പറയുന്നു.2022 മാർച്ചിൽ റിലീസായ കശ്മീരി ഫയൽസ് സത്യം വെളിപ്പെടുത്തുന്ന ചിത്രമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചിത്രത്തെ വിശേഷിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel