തെരഞ്ഞെടുപ്പ് ചൂടിലേക്ക് ത്രിപുര

ത്രിപുര തെരഞ്ഞെടുപ്പ് ചൂടിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തിപ്ര മോത പാര്‍ട്ടി പുറത്ത് വിട്ടു. 20 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. IPFTയുമായി നടന്ന ലയന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുന്നത്. അതേസമയം, തിരക്കിട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലാണ് മറ്റ് പാര്‍ട്ടികളും.

ഇടത് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് ധാരണയില്‍ എത്താനോ ബിജെപിയുമായി സഖ്യം ചേരാനോ തിപ്ര മോതയ്ക്ക് കഴിഞ്ഞില്ല. IPFTയുമായി നടന്ന ലയന ചര്‍ച്ചയാകട്ടെ, അതും ഫലം കാണാതെ പോയി. ഇതേത്തുടര്‍ന്നാണ് ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാം എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുന്നത്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 20 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് തിപ്ര മോത നടത്തിയത്. സംസ്ഥാനത്തെ 20 ഗോത്ര മേഖലയില്‍ സ്വാധീനമുള്ള പാര്‍ട്ടി കൂടിയാണിത്.ഈ മേഖലയെല്ലാം ഉള്‍പ്പെടുത്തി പുതിയൊരു സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നാണ് പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന വാദം.ഈ തീരുമാനത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടിക്കൊപ്പം സഖ്യം ചേരും എന്നായിരുന്നു തിപ്ര മോത അറിയിച്ചിരുന്നത്.

അതേസമയം, ബിജെപി ഇതുവരെ 54 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് നടത്തിയത്. ഇപ്പോഴും ബിജെപിയും IPFTയുമായുള്ള സഖ്യം സംബന്ധിച്ച തീരുമാനം അവ്യക്തമായി തുടരുകയാണ്. സിപിഐ എമ്മിന് ആഴത്തില്‍ വേരോട്ടമുള്ള ത്രിപുരയില്‍ പാര്‍ട്ടിയെ നേരിടാനുള്ള എല്ലാ വഴിയും തിരയുകയാണ് ബിജെപി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News