ബിബിസിക്കെതിരെ വീണ്ടും അനില്‍ കെ ആന്റണിയുടെ ട്വീറ്റ്

ബിബിസിക്കെതിരെ വീണ്ടും എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി. കശ്മീര്‍ ഇല്ലാത്ത ഭൂപടം പല തവണ ബിബിസി നല്‍കിയെന്ന് അനില്‍ കെ ആന്റണി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ പരമാധികാരത്തെ പല തവണ ചോദ്യം ചെയ്ത മാധ്യമമാണ് ബിബിസിയെന്ന്, ബിബിസി നേരത്തെ നല്‍കിയ ഭൂപടങ്ങള്‍ പങ്കു വെച്ച് അനില്‍ കെ ആന്റണി ട്വീറ്റ് ചെയ്തു. വിശ്വാസ്യതയില്ലാത്ത കോൺഗ്രസ്സിന് പറ്റിയ സഖ്യകക്ഷിയാണ് ബി.ബി.സി എന്നും അനില്‍ ട്വീറ്റ് ചെയ്തു.

ബി ബി സി ഡോക്യുമെന്ററി വിഷയത്തിലും അനില്‍ കെ ആന്റണി ബിബിസിക്കെതിരെ രംഗത്തെത്തിയിരുന്നു. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും, ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബി.ബി.സി വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നുമായിരുന്നു അനിലിന്‍റെ പ്രസ്താവന.

ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കുന്നുവെന്നും ഡോക്യുമെന്ററിയുടെ നിര്‍മ്മാതാക്കളായ ബി ബി സി നിലപാട് മുന്‍വിധിയോടെയാണെന്നും അനില്‍ കെ ആന്റണി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു

ബി ബി സിയുടെ ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററിക്ക് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നുവന്നിരുന്നത്. കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് നിലപാടെടുത്തതിനു പിന്നാലെയായിരുന്നു അനില്‍ കെ ആന്റണിയുടെ ഈ പ്രസ്ഥാവന.

അനിൽ ആന്റണിക്കെതിരെ സംസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാക്കളെല്ലാം രംഗത്തെത്തിയതോടെയാണ് അദ്ദേഹം പാർട്ടി പദവികളൊഴിഞ്ഞിരുന്നിരുന്നു.   അനിൽ ആന്റണി എ.ഐ.സി.സിയുടെയും കെ.പി.സി.സിയുടെയും ഡിജിറ്റൽ മീഡിയ സെൽ കൺവീനർ പദവികളാണ് ഒഴിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here