ജര്‍മ്മനിയില്‍ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

ജര്‍മ്മനിയില്‍ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യ പ്രതി പിടിയില്‍. തൃശ്ശൂര്‍ കൊരട്ടിയില്‍ റിഷികേശ് (29) ആണ് അറസ്റ്റിലായത്. ഇയാളുടെ അമ്മയും രണ്ടാം പ്രതിയുമായ ഉഷവര്‍മ്മ ഉടന്‍ പിടിയിലായേക്കുമെന്നാണ് സൂചന.

കൊരട്ടി സ്വദേശിനിയായ പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും 13 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കൂടുതല്‍ വിശ്വാസ്യത ലഭിക്കാന്‍ ഇയാള്‍ അമ്മ ഉഷയെയും കൂട്ടുപിടിച്ചാണ് തട്ടിപ്പു നടത്തുന്നത്.

മുംബൈ വിമാനത്താവളത്തില്‍ നിന്നും ജര്‍മ്മനിയയിലേക്ക് കടക്കുവാനുള്ള ശ്രമത്തിനിടെ, ഇയാള്‍ക്കെതിരെ പൊലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടി കൊരട്ടി പൊലീസിന് കൈമാറുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here