കടലാസ് പൊതികളിലാക്കി വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന; വില 500 രൂപ; ഒഡീഷ സ്വദേശി പിടിയിൽ

ഒന്നേകാൽ കിലോ കഞ്ചാവുമായി ഗുരുവായൂരിൽ ഒഡീഷ സ്വദേശി പിടിയിൽ. ചെറിയ കടലാസ് പൊതികളിലാക്കി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തി വരികയായിരുന്ന രാണിപഥ സ്വദേശി ഗണപതി കരൺ, മുല്ലശ്ശേരി പെരുവല്ലൂർ പരപ്പുഴ പാലത്തിനു സമീപത്ത് നിന്നാണ് പിടിയിലായത്.

ഒരു പാക്കറ്റിലെ കഞ്ചാവിന് 500 രൂപ വാങ്ങിയാണ് പ്രതി വിൽപ്പന നടത്തിയിരുന്നത്. നിർമാണ തൊഴിലാളിയായ ഇയാൾ നാട്ടിൽ പോയി തിരിച്ചു വരവേ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലാവുകയായിരുന്നു. ചാവക്കാട് എക്സൈസ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here