ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യക്കെതിരായ ആക്രമണമെന്ന് പ്രതികരിച്ച് അദാനി ഗ്രൂപ്പ്

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് ഇന്ത്യക്കെതിരായ ആക്രമണമാണെന്ന് പ്രതികരിച്ച് അദാനി ഗ്രൂപ്പ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും രാജ്യത്തെ സ്ഥാപനങ്ങളുടെ ആത്മാർഥതക്കും ഗുണനിലവാരത്തിനും നേരെയുള്ള ആക്രമണമാണിത്.ഓഹരി വിപണിയിലെ കള്ളക്കളികളടക്കമുള്ള ആരോപണങ്ങൾ കള്ളമാണ്. അതിൽ കളവല്ലാതെ മറ്റൊന്നുമല്ലെന്നും 413 പേജുള്ള മറുപടിയിൽ അദാനി ഗ്രൂപ് വ്യക്തമാക്കി.

സ്വതന്ത്രവും നിഷ്പക്ഷവും വിശദമായ പഠനശേഷം തയ്യാറാക്കിയതല്ല ശേഷവുമുള്ളതല്ല റിപ്പോർട്ട്.റിപ്പോർട്ടിലെ 88 ചോദ്യങ്ങളിൽ 65നും വാർഷിക റിപ്പോർട്ടിൽ ഉത്തരം നൽകി. ബാക്കി 23 എണ്ണത്തിൽ18 എണ്ണം അദാനി കമ്പനികളുമായി നേരിട്ടു ബന്ധമില്ലാത്തതാണ്. ബാക്കിയുള്ള അഞ്ചെണ്ണം വസ്തുതാ വിരുദ്ധമായ ​രോപണങ്ങളാണെന്നും അദാനി ​ഗ്രൂപ് പറഞ്ഞു.

ഹിൻഡൻബർഗിന് സാമ്പത്തിക നേട്ടമുണ്ടാക്കാൻ വേണ്ടിയുള്ളതാണ് റിപ്പോർട്ട്. അത് ഗൂഢലക്ഷ്യത്തോടെയുള്ളതും വ്യാജ വിപണി സൃഷ്ടിക്കാനുമുള്ളതാണ്. അദാനി ​എന്റർപ്രൈസസ് തുടർ ഓഹരി വിൽപന തുടങ്ങുന്ന സമയത്തുതന്നെ റിപ്പോർട്ട് വന്നത് ഹിൻഡൻബർഗിന്റെ വിശ്വാസ്യതയും ധാർമികതയേയും ചോദ്യം ചെയ്യുന്നതാണ് എന്നും അദാനി ഗ്രൂപ്പ് ഹിൻഡൻബർഗിൻ്റെ റിപ്പോർട്ടിനെ കുറ്റപ്പെടുത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel