ബിബിസി ഡോക്യുമെൻ്ററി നിരോധിച്ചതിനെതിരെ സുപ്രിം കോടതിയിൽ ഹർജി

ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെയുംകുറിച്ച് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി ഇന്ത്യ- ദി മോദിക്വസ്റ്റ്യൻ സോഷ്യൽ മീഡിയകകളിൽ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ എം എല്‍ ശര്‍മയാണ് പൊതുതാല്പര്യ ഹര്‍ജി നൽകിയത്.

കേന്ദ്രത്തിന്റെ നടപടി ദുരുദ്ദേശ്യപരവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണ്. ബിബിസി ഡോക്യുമെന്ററിയുടെ രണ്ടു ഭാഗങ്ങളും പരിശോധിക്കണമെന്നും 2002ലെ ഗുജറാത്ത് കലാപത്തിൽ നേരിട്ടും അല്ലാതെയും പങ്കാളികളായവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു. ഭരണഘടനയുടെ വകുപ്പുകളായ 19 (1), (2) എന്നിവ പ്രകാരം കലാപത്തെക്കുറിച്ചുള്ള കാര്യങ്ങൾ അറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട് എന്നും ഹർജിയിൽ പറയുന്നു.

ബിബിസി ഡോക്യുമെന്ററി നിരോധിച്ചുകൊണ്ടുള്ള വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് റദ്ദാക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഭരണഘടനയിലെ 352ആം വകുപ്പ് പ്രകാരം രാഷ്ട്രപതി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയില്ലാതെ ഇത്തരം തീരുമാനങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാറിനാകുമോ എന്നും ഹര്‍ജിയിൽ ചോദിക്കുന്നു.

ബിബിസി ഡോക്യുമെന്ററിയുടെ വീഡിയോകള്‍ നീക്കം ചെയ്യാന്‍ ജനുവരി 21ന് ട്വിറ്റര്‍, യൂട്യൂബ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News