ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം

പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. രണ്ടു കുട്ടികളടക്കം അഞ്ച് ആനകളാണ് ജനവാസ മേഖലയില്‍ ഇറങ്ങിയത്. അട്ടപ്പാടി താഴെ അബ്ബനൂരില്‍ കഴിഞ്ഞ രാത്രിയിലും ഒറ്റയാനെത്തി നാശമുണ്ടാക്കിയിരുന്നു.

ധോണിയിലെ പെരുന്തുരുത്തിക്കളത്തിലാണ് കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം ഇറങ്ങിയത്. രണ്ടു കുട്ടികളടങ്ങുന്ന അഞ്ചംഗ സംഘം തെങ്ങും പനകളും നശിപ്പിച്ചു. ദ്രുതപ്രതികരണ സേനയും നാട്ടുകാരും ചേര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കാടുകയറ്റിയത്. പിടി സെവന്‍ പിടിയിലായെങ്കിലും ഒപ്പമുണ്ടായിരുന്ന കാട്ടാനകള്‍ വനത്തിലേക്ക് കയറിയില്ല. ഭീതിയുടെ രാത്രികള്‍ ധോണിയില്‍ തുടരുകയാണ്.

അട്ടപ്പാടി താഴെ അബ്ബനൂരിലിറങ്ങുന്ന ഒറ്റയാന്‍ കഴിഞ്ഞ രാത്രിയിലും നാശം വിതച്ചു. ആദിവാസിയായ ചെല്ലന്റെ ചെറുധാന്യ കൃഷിയും കോഴിക്കൂടും തകര്‍ത്തു. ഊരില്‍ നിന്നുമാറി കൃഷിസ്ഥലത്താണ് ചെല്ലനും ഭാര്യ വെള്ളച്ചിയും താമസിക്കുന്നത്. ഈ മാസം അഞ്ചിന് ഇതേ ഒറ്റയാന്‍ വീട് തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. തലനാരിഴക്കാണ് രക്ഷപ്പെട്ടിരുന്നത്. പുതൂരിലെ ആര്‍.ആര്‍.ടി ടീമെത്തിയാണ് കാട്ടാനയെ തുരത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here