നടി ആനി വേഴ്ഷിങ് അന്തരിച്ചു

ടെലിവിഷന്‍ സീരീസുകളിലൂടെ ശ്രദ്ധേയയായ നടി ആനി വേഴ്ഷിങ് (45) അന്തരിച്ചു. നടിയുടെ മാനേജര്‍ ക്രേഗ് ഷിനേയ്ഡറാണ് വിവരം പുറത്ത് വിട്ടത്. അര്‍ബുദ ബാധ്യതയായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ടെലിവിഷന്‍ സീരീസുകളിലൂടെയാണ് ആനി വേഴ്ഷിങ് ശ്രദ്ധനേടിയത്. 2002-ല്‍ പുറത്തിറങ്ങിയ സ്റ്റാര്‍ ട്രെക്ക്: എന്റര്‍പ്രൈസിലൂടെയായിരുന്നു ആനി അഭിനയരംഗത്ത് തുടക്കം കുറിച്ചത്.

Vampire Diaries' Actress Annie Wersching Dead at 45

ഏഞ്ചല്‍, കോള്‍ഡ് കേസ്, 24, നോ ഓര്‍ഡിനറി ഫാമിലി, ഡൗട്ട് തുടങ്ങി അമ്പതോളം സീരീസില്‍ താരം അഭിനയിച്ചു. ബ്രൂഡ് ഓള്‍മെറ്റി, ബിലോ ദ ബെല്‍റ്റ് വേ തുടങ്ങിയവയാണ് ആനി അഭിനയിച്ച സിനിമകള്‍. ആനിയുടെ വിയോഗത്തിൽ സിനിമാ പ്രവർത്തകർ അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News