പാറപ്പള്ളിയില്‍ സ്വകാര്യബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

കാസര്‍ക്കോട് അമ്പലത്തറ പാറപ്പള്ളിയില്‍ സ്വകാര്യബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പിക്കപ്പ് ഡ്രൈവര്‍ പനത്തടി സ്വദേശി യൂസഫാണ് മരിച്ചത്. പാറപ്പള്ളിക്കടുത്ത് രാവിലെയാണ് അപകടമുണ്ടായത്.

കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കുറ്റിക്കോല്‍ കൊട്ടോടി വഴി ഓടുന്ന ശ്രീയ ബസും പാണത്തൂര്‍ ഭാഗത്തേക്ക് പഴങ്ങളുമായി പോവുകയായിരുന്ന പിക്കപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പിക്കപ്പ് വാന്‍ പൂര്‍ണ്ണമായും തകര്‍ന്നു.

വാഹനത്തില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here