കേരള സെക്രട്ടറിയേറ്റ് അസോസിയേഷനുള്ളിലെ ഭിന്നത രൂക്ഷം

കേരള സെക്രട്ടറിയേറ്റ് അസോസിയേഷനുള്ളിലെ ഭിന്നത കൂടുതല്‍ രൂക്ഷമായി. ഒരു വിഭാഗം സംഘടനാ ഓഫീസില്‍ നിരാഹാരം ആരംഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഓഫീസ് പൂട്ടി. ഓഫീസിന് പുറത്ത് സമരം തുടരാനാണ് ഔദ്യോഗിക വിഭാഗത്തിന്റെ തീരുമാനം.

സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് സംഘടനയായ കേരള സെക്രട്ടറിയേറ്റ് അസോസിയേഷനിലെ അധികാരതര്‍ക്കം കൂടുതല്‍ മറനീക്കി പുറത്തുവരികയാണ്. ജ്യോതിഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം സംഘടനാ ഓഫീസില്‍ നിരാഹാരം ആരംഭിച്ചപ്പോള്‍ പ്രതിഷേധവുമായി മറുവിഭാഗവും എത്തി. തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസ് ഓഫീസ് പൂട്ടി. ഓഫീസിനപുറത്ത് സമരം തുടരാനാണ് തീരുമാനമെന്ന് ജ്യോതിഷ് വ്യക്തമാക്കി.

അധികാര തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. കെപിസിസി നേതൃത്വം വിഷയം പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here