കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ മേയറെ തടഞ്ഞു. ബിനി ടൂറിസ്റ്റ് ഹോം വിഷയവുമായി ബന്ധപ്പെട്ട ഫയല്‍ ചര്‍ച്ചയ്ക്ക് നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം

അതേസമയം മരട് നഗരസഭ കൗണ്‍സില്‍ യോഗത്തിലും കയ്യാങ്കളിയുണ്ടായി. സംഭവത്തില്‍ വൈസ് ചെയര്‍പേഴ്സന്‍ അഡ്വ.രശ്മി സനലിന് ഗുരുതരമായി പരുക്കേറ്റു. രശ്മി കയ്യാങ്കളിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. നിലവില്‍ വൈസ് ചെയര്‍പേഴ്സണ്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

പരിക്കേറ്റ കൗണ്‍സിലര്‍ ബേബി പോളും ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദിച്ചത് ഇടത് കൗണ്‍സിലര്‍മാരാണെന്ന് ചെയര്‍മാന്‍ ആരോപിച്ചു. ചെയര്‍മാനെ തടയാന്‍ പ്രതിപക്ഷം ശ്രമിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. കയ്യാങ്കളിക്കിടെ കൗണ്‍സിലര്‍ ബോബി പോളിന് തലയ്ക്ക് പരിക്കേറ്റു. ഇത് കണ്ട് ഇടപെടാനെത്തിയ വൈസ് ചെയര്‍മാനും പരിക്ക് ഏല്‍ക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here