ഇടുക്കിയില്‍ ശൈശവ വിവാഹം; പതിനഞ്ചുകാരിയെ 47കാരന് വിവാഹം ചെയ്തു നല്‍കി

ഇടുക്കിയില്‍ ശൈശവ വിവാഹം. പതിനഞ്ചുകാരിയെ 47കാരന് വിവാഹം ചെയ്തു നല്‍കി. ഇടുക്കി ഇടമലക്കുടിയിലാണ് സംഭവം. ഒരാഴ്ച മുന്‍പാണ് വിവാഹം നടന്നത്. ഇടമലക്കുടിയിലെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു കുട്ടി.

വിഷയം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ വിവാഹം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കോടതിയെ സമീപിച്ചു. ശൈശവ വിവാഹത്തിന് കേസെടുക്കെടാന്‍ സിഡബ്ല്യുസി പൊലീസിന് നിര്‍ദേശം നല്‍കി.

ഗോത്രവര്‍ഗ്ഗ പഞ്ചായത്താണ് ഇടമലക്കുടി. മുന്‍പും ഇടമലക്കുടിയില്‍ ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയും മൂന്നാനച്ഛനും ചേര്‍ന്നാണ് വിവാഹം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here