ദക്ഷിണാഫ്രിക്കയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്പ്; 8 പേർ കൊല്ലപ്പെട്ടു

പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ കേപ് പ്രവിശ്യയിൽ എട്ട് പേർ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ക്വാസകേലിലെ ഒരു വീട്ടിലെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. ആക്രമണത്തിൽ വീട്ടുടമയും കൊല്ലപ്പെട്ടു.

പ്രാദേശിക സമയം വൈകിട്ട് 5.15ന് വീട്ടില്‍ കടന്നുകയറിയ രണ്ട് അജ്ഞാതരാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. പിന്നാലെ പ്രതികൾ ഓടിരക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ നടക്കുകയാണെന്ന് ഈസ്റ്റേണ്‍ കേപ് പൊലീസ് കമ്മിഷണര്‍ എന്‍.ലിലിയന്‍ മെനെ പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News