പാര്‍ലമെന്റ് സമ്മേളനം കേന്ദ്രത്തിന് ബിസിനസ് നടത്താനുള്ള ഇടം മാത്രമല്ലെന്ന് എളമരം കരീം എംപി

പാര്‍ലമെന്റ് സമ്മേളനം കേന്ദ്ര സര്‍ക്കാരിന്റെ ബിസിനസ് നടത്താനുള്ള ഇടം മാത്രമല്ലെന്ന് എളമരം കരീം എംപി. ഇന്ന് സര്‍ക്കാര്‍, പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് ഉള്ള കക്ഷി നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തു. ജനങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് അവസരം വേണമെന്നതാണ് പൊതുവായ അഭിപ്രായം.

യോഗത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്, ബിബിസി ഡോക്യുമെന്ററി, കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തത്, വൈദ്യുതി നിയമന ഭേദഗതി ബില്ല്, തൊഴിലാളികളെ ബാധിക്കുന്ന ലേബര്‍ കോടുകള്‍ പിന്‍വലിക്കണം, പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ വിഷയം, ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകള്‍, ജുഡീഷ്യറിക്ക് നേരെ വരുന്ന ആക്രമണങ്ങള്‍, മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍, കേരളത്തിന് എയിംസ്, സില്‍വര്‍ ലൈന്‍ പദ്ധതികള്‍ എന്നിവയുടെ അനുമതി, റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് സി.പി.ഐ.എമ്മിന് വേണ്ടി എളമരം കരീം ആവശ്യപ്പെട്ടു. ഇത്തരം വിഷയം ചര്‍ച്ച ചെയ്യാന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നില്ലെങ്കില്‍ സഭയില്‍ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News