ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് മരവിപ്പിച്ചു

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് മരവിപ്പിച്ചു. ലക്ഷദ്വീപ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനാണ് മരവിപ്പിച്ചത്. മുന്‍ എം പി മുഹമ്മദ് ഫൈസലിന് അനുകൂലമായ ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് തീരുമാനം.

നാളെ തെരഞ്ഞെടുപ്പിന് വിജ്ഞാപനം ഇറങ്ങാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നടപടി. കേരള ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.

വധശ്രമ കേസില്‍ ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസല്‍  കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ജനുവരി 11ന് കവരത്തി കോടതി വധശ്രമ കേസിൽ ശിക്ഷ വിധിച്ചതോടെയാണ് മുഹമ്മദ് ഫൈസലിന്‍റെ ലോക്സഭ അംഗത്വം റദ്ദായത്. പിന്നാലെ ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.

മുഹമ്മദ് ഫൈസലിനെതിരായ കുറ്റവും ശിക്ഷയും കേരള ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിൽ നിയമാനുസൃതം തുടർനടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here