കൊല്ലത്ത് ഹൗസ്‌ബോട്ടിന് തീപിടിച്ചു; ജർമൻ സ്വദേശികളെ രക്ഷപ്പെടുത്തി

കൊല്ലം പന്മന കല്ലിട്ടക്കടവില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു. മൂന്ന് വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ 6 പേരെ രക്ഷപെടുത്തി.റിവര്‍ വ്യു ക്രൂസ് എന്ന ഹൗസ് ബോട്ടാണ് കത്തി നശിച്ചത്.

വൈകിട്ട് അഞ്ചരയോടെ പൊന്മന കന്നിട്ട കടവില്‍വെച്ചാണ് തീപിടുത്തം. ആലപ്പുഴയില്‍ നിന്ന് കൊല്ലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. എന്‍ജിനില്‍ നിന്ന് തീ പടര്‍ന്നതോടെ ബോട്ടിലുണ്ടായിരുന്നവരെ സമീപത്തെ നാട്ടുകാര്‍ കടത്തു വള്ളത്തില്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ചു.ജര്‍മ്മനി സ്വദേശികളായ റിച്ചാര്‍ഡ് 67,വാലന്റെന്‍ 24 ആന്‍ഡ്രിയാസ് 62,റിവര്‍വ്യു ക്രൂസ് ഹൗസ് ബോട്ടുടമ ആലപ്പുഴ പള്ളിയാംതുരുത്തി സ്വദേശി ജോജിമോന്‍ തോമസ്,ജീവനക്കാരായ താജുദ്ദീന്‍,ജോമോന്‍ ജോസഫ്. എന്നിവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

ബാട്ടുടമ തന്നെയായിരുന്നു ബോട്ടിന്റെ കപ്പിത്താന്‍, കൊല്ലം, ചവറ കെഎം.എം എല്‍, കരുനാഗപ്പള്ളി ഉള്‍പ്പടെ 5 യൂണിറ്റ് ഫയര്‍ ആന്റ് റെസ്‌ക്യു സംഘം രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്ന് ബോട്ടുടമ ജോജിമോന്‍ തോമസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here