കൗതുക കാഴ്ചയായി നിലമ്പൂരിലിറങ്ങിയ കാട്ടാനക്കൂട്ടം

കൗതുക കാഴ്ചയായി മലപ്പുറം നിലമ്പൂര്‍ കരുളായിയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം. പാലങ്കര പാലത്തിന് താഴെ കരിമ്പുഴ ഭാഗത്താണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. റാപിഡ് റെസ്‌പോണ്‍സ് ടീം എത്തി ആനകളെ കാട്ടിലേക്ക് മടക്കി അയച്ചു. തീറ്റ തേടിയിറങ്ങിയതാണ് കുട്ടികള്‍ അടക്കമുള്ള ആനകള്‍.

കരുളായി ചെറുപാലത്തിനു സമീപമാണ് 11 അംഗ ആനക്കൂട്ടത്തെ നാട്ടുകാര്‍ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയിലിറങ്ങിയ കാട്ടാന കൂട്ടം കരിമ്പുഴയിലൂടെ താഴെ ഓലക്കല്‍ ചെറുപാലത്തിനു സമീപമായാണ് തമ്പടിച്ചിരുന്നത്. പിന്നീട് നാട്ടുകാരും വനപാലകരും എത്തി കാട്ടിലേക്കയയ്ക്കുകയായിരുന്നു.

ആനകള്‍ കൃഷി നാശമോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാക്കിയിട്ടില്ല. ഈ പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവ് കാഴ്ചയാണ്. പ്രളയത്തെ തുടര്‍ന്ന് കരിമ്പുഴയിലെ കുഴികള്‍ തൂര്‍ന്നതോടെ പുഴ വറ്റി കിടക്കയാണ്. അതിനാല്‍ കാട്ടാനകള്‍ക്ക് രാത്രിയായാല്‍ സൈ്വരവിഹാരം നടത്താനാവുന്നതാണ് ഈ പ്രദേശം.

വേനല്‍ കടുത്തതോടെ വെള്ളവും തീറ്റയും തേടി കാട്ടാനകള്‍ കൂട്ടത്തോടെ എത്താന്‍ സാധ്യതയുള്ളതിനാല്‍ ഇതു വഴയിയുള്ള യാത്രക്കാരും നാട്ടുകാരും ശ്രദ്ധിക്കണമെന്ന നിര്‍ദേശവും വനം വകുപ്പ് അധികൃതര്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News