ആരാധകഹൃദയം കവർന്ന് മാൾട്ടി; മകളുടെ മുഖം വെളിപ്പെടുത്തി പ്രിയങ്ക

സമൂഹമാധ്യമങ്ങളിലൂടെ ഇമോജികൾ കൊണ്ട് മറച്ചിരുന്ന കുഞ്ഞുമാൾട്ടിയുടെ മുഖം ആദ്യമായി വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്രയും ഗായകൻ നിക് ജൊനാസും. നിക്കിന്റെയും സഹോദരന്മാരുടെയും മ്യൂസിക് ബാൻഡ് ആയ ജൊനാസ് ബ്രദേഴ്സിന്‍റെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാനാണ് അമ്മയ്ക്കൊപ്പം മാൾട്ടി എത്തിയത്.

Nick Jonas on Being Able to Bring Daughter Malti to Hollywood Walk of Fame Star: 'A Special Thing' (Exclusive) | Entertainment Tonight

2022 ജനുവരിയിലാണ് പ്രിയങ്ക ചോപ്രയ്ക്കും ഭർത്താവ് നിക്ക് ജൊനാസിനും പെൺകുഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് കുഞ്ഞിന് പേരുനൽകിയത്. അന്ന് മുതൽ മാൾട്ടിയുടെ മുഖം ഇരുവയും പരസ്യമാക്കിയിരുന്നില്ല. ഇപ്പോൾ ഒരു വയസ് പൂർത്തിയായ ശേഷമാണ് താരദമ്പതികൾ മകളെ ക്യാമറയ്ക്കു മുന്നിൽ കൊണ്ടുവന്നിരിക്കുന്നത്.

Priyanka Chopra REVEALS daughter Malti Marie's face for the first time at Nick Jonas' Walk Of Fame Star; PICS | PINKVILLA

കളിയും ചിരിയും കുസൃതിയുമായി കുഞ്ഞുമാൾട്ടി ഏവരുടേയും ഹൃദയം കീഴടക്കി. നിക്കിന്റെ സഹോദരങ്ങളായ കെവിന്റേയും ജോയുടേയും ഭാര്യമാരായ ഡാനിയേല ജൊനാസും സോഫി ടേണറും പരിപാടിക്കെത്തിയിരുന്നു. 2017-ലെ മെറ്റ്ഗാല പുരസ്‌കാര വേദിയില്‍ കണ്ടുമുട്ടിയ പ്രിയങ്കയും നിക്കും 2018-ലാണ് വിവാഹിതരായത്.

Nick Jonas' baby girl is seen for the FIRST TIME as he receives star on The Hollywood Walk of Fame | Daily Mail Online

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News