സ്ത്രീകളുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിക്കുന്ന മോഷ്ടാവ് പിടിയില്‍

ബൈക്കില്‍ യാത്ര ചെയ്ത് സ്ത്രീകളുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് കൊച്ചിയില്‍ പിടിയില്‍. മുളക് പൊടിയുമായി കലൂര്‍ സ്വദേശിയായ രതീഷാണ് പൊലീസ് പിടിയിലായത്.

പുലര്‍ച്ചെ ബൈക്കില്‍ സഞ്ചരിച്ച് പോണേക്കര മരിയമ്മന്‍ കോവില്‍ ഭാഗത്തുവെച്ചും ഇടപ്പള്ളി ബൈപ്പാസ് റോഡില്‍ വെച്ചും സ്ത്രീകളുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് കവര്‍ച്ച നടത്തിയതിന് ഇയാള്‍ക്കെതിരെ നേരത്തെ കേസുണ്ട്.

വീണ്ടും മോഷണം നടത്താന്‍ മുളകുപൊടിയുമായി പോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here