ദില്ലിയില്‍ നടുറോഡില്‍ യുവതിയെ വെടിവച്ച് കൊന്നു

ദില്ലിയിലെ പശ്ചിമ വിഹാറിൽ നടുറോഡില്‍ യുവതിയെ വെടിവച്ച് കൊന്നു. ഫ്‌ളിപ്കാര്‍ട്ടിലെ ജീവനക്കാരിയായ ജ്യോതി(32)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 7.30-ഓടെയായിരുന്നു സംഭവം. ഓഫീസിൽ നിന്ന് മടങ്ങുകയായിരുന്ന ജ്യോതിയ്ക്കുനേരെ ബൈക്കിലും സ്‌കൂട്ടറിലുമായെത്തിയ രണ്ടുപേരാണ് വെടിയുതിര്‍ത്തതെന്ന് ഭര്‍ത്താവ് ദീപക് മാധ്യമങ്ങളോട് പറഞ്ഞു.

ദില്ലി ഡി.സി.പി. ഹരേന്ദ്രസിങ് സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here