സുറത്കല്‍ മുഹമ്മദ് ഫാസില്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിഎച്ച്പി

സുറത്കല്‍ മുഹമ്മദ് ഫാസില്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിഎച്ച്പി. സുള്ള്യയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവിന്റെ പ്രസംഗം.

വി.എച്ച്.പിയും ബജ്റംഗ്ദള്ളും ചേര്‍ന്ന് നടത്തുന്ന ശൗര്യ യാത്രക്ക് ഉള്ളാളില്‍ നല്‍കിയ സ്വീകരണത്തിലാണ് വി.എച്ച്.പി പ്രാന്ത സഹ കാര്യദര്‍ശി ശരണ്‍ പമ്പ് വെല്ലിന്റെ വിവാദ വെളിപ്പെടുത്തല്‍. പ്രവീണ്‍ നെട്ടാരൂവിന്റെ കൊലപാതകം വെറുതെയാവില്ലെന്ന് വിശ്വ ഹിന്ദു പരിഷത്തിലെ ഹിന്ദു യുവാക്കള്‍ തെളിയിച്ചു. പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് ഫാസിലിനെ കൊലപ്പെടുത്തിയതെന്നുമായിരുന്നു ശരണിന്റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ ജൂലൈ 26നാണ് സുള്ള്യയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് സൂറത്കലില്‍ മുഹമ്മദ് ഫാസില്‍ കൊല്ലപ്പെട്ടത്. പ്രവീണ്‍ നെട്ടാരു വധക്കേസ് മാത്രം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്ത് അന്വേഷണം നടത്തിവരികയാണ്. പ്രകോപനപരമായ പ്രസംഗം നടത്തിയ ശരണിനെ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ കര്‍ണാടക സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മുഹമ്മദ് ഫാസിലിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം വിഎച്ച് പി ഏറ്റെടുത്ത സാഹചര്യത്തില്‍ കേസില്‍ വീണ്ടും വിശദമായ അന്വേഷണം നടത്തമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News