അദാനിയെപ്പോലുളള ശതകോടീശ്വരന്മാരെ വളര്‍ത്തുകയാണ് നരേന്ദ്രമോദിയുടെ ലക്ഷ്യം; എ വിജയരാഘവന്‍

കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാക്കുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. കൊച്ചിന്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ 40ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്നില്ല. തുടര്‍ വിദ്യാഭ്യാസം അപ്രാപ്യമാക്കി മാറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവന്ന പല സ്കോളര്‍ഷിപ്പുകളും കേന്ദ്രം നിര്‍ത്തലാക്കിയത് അതുകൊണ്ടാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

അദാനിയെപ്പോലുളള ശതകോടീശ്വരന്മാരെ വളര്‍ത്തുകയാണ് നരേന്ദ്രമോദിയുടെ ലക്ഷ്യം. എല്‍ഐസി പോലുളള സ്ഥാപനങ്ങളിലെ സാധാരണക്കാരുടെ പണമാണ് അദാനിക്ക് നല്‍കിയത്. പൊതുമേഖലാ സ്ഥാപനങ്ങളെ മുഴുവന്‍ സ്വകാര്യവത്ക്കരിച്ച് രാജ്യത്തിന്‍റെ സമ്പദ്ഘടന തകര്‍ക്കുകയാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here