ബിജെപിയെ തോല്‍പ്പിക്കാനായില്ലെങ്കില്‍ 2025ഓടെ രാജ്യം ഫാസിസത്തിലേക്ക് മാറും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ബിജെപിയെ തോല്‍പ്പിക്കാനായില്ലെങ്കില്‍ 2025ഓടെ രാജ്യം ഫാസിസത്തിലേക്ക് മാറുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ബിജെപി വിരുദ്ധ വോട്ടുകള്‍ മുഴുവന്‍ ഏകോപിപ്പിക്കാനായാല്‍ 2024ല്‍ ഇന്ത്യയില്‍ ബിജെപിയെ തോല്‍പ്പിക്കാനാകും. ഹിന്ദുരാഷ്ട്രം രൂപീകരിച്ചാല്‍ ഫാസിസം രൂപപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ സ്ഥാപനങ്ങളെ RSSന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളെ കടന്നാക്രമിച്ച് ഹിന്ദുരാഷ്ട്രം രൂപീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് ചിലര്‍ നടത്തുന്നത്. ഫാസിസത്തിലേക്കുള്ള യാത്രയെ ചെറുക്കേണ്ടതുണ്ട്. അതിനായി, ബിജെപി വിരുദ്ധ വോട്ടുകള്‍ ഓരോ സംസ്ഥാനത്തിലും ഏകോപിപ്പിക്കേണ്ടതുണ്ടെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here