കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരുക്ക്

പത്തനംതിട്ട അടൂരില്‍ കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരുക്ക്. സംസ്ഥാനപാതയുടെ കുറുകെ പാഞ്ഞു വന്ന കാട്ടുപന്നിയാണ് ഇടിച്ചത്. കലഞ്ഞൂര്‍ ഇടത്തറ പാലവിള തെക്കേതില്‍ വിഷ്ണു(29)വിനാണ് പരുക്കേറ്റത്. കൈക്കും കാലിനും പരുക്കേറ്റ വിഷ്ണുവിനെ ചായലോട് മൗണ്ട് സിയോന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളം- പത്തനാപുരം സംസ്ഥാന പാതയില്‍ ചൊവ്വാഴ്ച രാവിലെ 7.10നാണ് സംഭവം.

മരുതിമൂട് സെന്റ് ജോര്‍ജ് കോണ്‍വെന്റിന്റെ എതിര്‍വശത്തെ ഉപറോഡില്‍ നിന്ന് സംസ്ഥാന പാതയിലേക്കിറങ്ങി വന്ന കാട്ടുപന്നി അടൂരിലേക്ക് വരികയായിരുന്ന വിഷ്ണുവിന്റെ സ്‌കൂട്ടറിന്റെ മധ്യത്തില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാട്ടുപന്നി പിന്നീട് ചത്തു. കോന്നി റെയിഞ്ച് സൗത്ത് കുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് ഡെപ്യൂട്ടി റെയിഞ്ച് ഓഫിസര്‍ ബി.സുന്ദരന്‍, ഡെപ്യൂട്ടി റെയിഞ്ച് ഓഫിസര്‍ (ഗ്രേഡ്) ടി.എസ്.സുനില്‍, സെക്ഷന്‍ ഓഫിസര്‍ (ഗ്രേഡ്) എസ്. ശശിധരന്‍ നായര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആര്‍.എസ്. രതീഷ് എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്‍.സതീഷ് കുമാര്‍, ലിജ മാത്യു, സാം വാഴോട് എന്നിവരും സ്ഥലത്തെത്തിയിരുന്നു. കോന്നി വെറ്ററിനറി ആശുപത്രി ഡോ.ശ്യാംചന്ദ് കാട്ടുപന്നിയെ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News