വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം; ശങ്കര്‍ മിശ്രയ്ക്ക് ജാമ്യം

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയ്ക്ക് ജാമ്യം. ദില്ലി പട്യാലഹൗസ് കോടതിയാണ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി 1 ലക്ഷം രൂപയും ശങ്കർ മിശ്ര കോടതിയിൽ കെട്ടിവയ്ക്കണം.

നവംബർ 26 നാണ് ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന ശങ്കർ മിശ്ര, ബിസിനസ് ക്ലാസിലെ സഹയാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്. ദിവസങ്ങൾക്ക് ശേഷമാണ് എയർ ഇന്ത്യ പരാതി പൊലീസിന് കൈമാറിയത്. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ പരാതിക്കാരി തീരുമാനിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതി പൊലീസിന് ലഭിച്ചതിന് പിന്നാലെ ശങ്കർ മിശ്ര ഒളിവിൽ പോവുകയായിരുന്നു. ഒടുവിൽ ശ്രമകരമായ അന്വേഷണത്തിന് ഒടുവിൽ ബംഗ്ലൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ വിചിത്രവാദമാണ് പ്രതി ഉന്നയിച്ചത്. യാത്രക്കാരി സ്വയം സീറ്റില്‍ മൂത്രമൊഴിച്ചതാണെന്നും നര്‍ത്തികയായ അവര്‍ക്ക് മൂത്രാശയ സംബന്ധമായ അസുഖങ്ങളുണ്ടെന്നും 80 ശതമാനം നര്‍ത്തകര്‍ക്കും സമാനമായ ആരോഗ്യപ്രശ്നമുണ്ടെന്നുമായിരുന്നു പ്രതിയുടെ വാദം. സംഭവത്തിന് പിന്നാലെ എയർ ഇന്ത്യ ശങ്കർ മിശ്രയ്ക്ക് 30 ദിവസത്തേക്ക് വിമാനയാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നു. സംഭവത്തിൽ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടികാട്ടി 30 ലക്ഷം രൂപ  എയർ ഇന്ത്യയ്ക്കും ഡിജി സി എ പിഴയായി ചുമത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News