വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടി ഒരു വിഭാഗം ശ്രമിക്കുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടി ഒരു വിഭാഗം ശ്രമിക്കുന്നെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. 2025ഓടു കൂടി ഇന്ത്യയില്‍ ഹിന്ദു രാഷ്ട്രം നടപ്പിലാക്കുകയാണ് അവരുടെ ലക്ഷ്യം. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങള്‍ ആര്‍എസ്എസിന്റെ കൈപ്പിടിയിലായിക്കഴിഞ്ഞെന്നും എല്ലാം ആര്‍എസ്എസ് നിയന്ത്രിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ ധ്രുവീകരണം നേരിടാനുള്ള പദ്ധതികളൊന്നും കോണ്‍ഗ്രസിനില്ല. കേരളത്തിലെ കോണ്‍ഗ്രസ് പരസ്യമായിത്തന്നെ ആര്‍എസ്എസിനെ പിന്തുണയ്ക്കുന്നവരാണ്. കോണ്‍ഗ്രസ് അവരുടെ രണ്ടാം പതിപ്പ് ആവുകയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സിപിഐഎം കോവളം ഏരിയ കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here