പുറമേരിയില്‍ തെരുവുനായ കുറുകെ ചാടി; ഓട്ടോ തലകീഴായി മറിഞ്ഞു

നാദാപുരം പുറമേരിയില്‍ തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരുക്ക്. ഓട്ടോ ഡ്രൈവര്‍ കുമ്മങ്കോട് സ്വദേശി പ്രമോദിന് സാരമായി പരുക്കേറ്റു. യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവര്‍ വടകര ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. പുറമേരി ടൗണില്‍ വൈകിട്ട് 6 മണിയോടെയാണ് അപകടം.

നാദാപുരത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് പുറമേരി ടൗണില്‍ മറിഞ്ഞത്. അപകട സമയത്ത് റോഡില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. പുറമേരി ടൗണില്‍ തെരുവ്‌നായ ശല്യം രൂക്ഷമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here