
വിവാഹേതര ലൈംഗീക ബന്ധത്തിൽ സൈനികർക്കെതിരെ ക്രിമിനൽ നടപടിയാകാമെന്ന് സുപ്രീംകോടതി. ക്രിമിനൽ കേസെടുക്കാൻ ആവില്ലെന്ന 2018 ലെ വിധിയിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയത്. വിവാഹേതര ലൈംഗീക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497–ാം വകുപ്പ് 2018–ല്‍ ഭരണഘടനബെഞ്ച് റദ്ദാക്കിയിരുന്നു.ജസ്റ്റിസുമാരായ കെ.എം.ജോസഫ്, അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഋഷികേശ് റോയ്, സി.ടി.രവികുമാർ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഉത്തരവിട്ടത്
2018ലെ വിധി സായുധ സേനയിലെ നിർബന്ധിത നിയമങ്ങളിലെ വ്യവസ്ഥയുമായി ബന്ധപ്പെട്ടതല്ല. ക്രിമിനൽ കേസെടുക്കുന്നത് കോർട്ട് മാർഷൽ നടപടികളെ ബാധിക്കില്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ 33–ാം അനുഛേദപ്രകാരം ചില മൗലികാവകാശങ്ങളില്‍ നിന്ന് സൈനികരെ ഒഴിവാക്കിയുള്ള നിയമനിര്‍മാണങ്ങള്‍ ആകാമെന്ന് കോടതി നിരീക്ഷിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here