മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്; ഹൈക്കോടതി വിധി പറയാന്‍ മാറ്റി

നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വിധി പറയും. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറയാന്‍ മാറ്റിയത്. 2012 ജൂണില്‍ ആദായനികുതി വിഭാഗം മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.

ആനക്കൊമ്പുകള്‍ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയ പെരുമ്പാവൂര്‍ കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ മോഹന്‍ലാലിന് അവകാശമുണ്ടോ എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു.

Mohanlal : ആനക്കൊമ്പ് കേസ്സിൽ മോഹൻലാലിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി

ആനക്കൊമ്പ് കേസ്സിൽ മോഹൻലാലിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ മോഹൻലാലിന് അവകാശമുണ്ടോ എന്ന് കോടതി ആരാഞ്ഞു. സർക്കാരാണ് ഹർജി നൽകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

ആന കൊമ്പ് കേസ് പിൻവലിക്കാൻ അനുമതി തേടിയ സർക്കാരിന്റെ ആവശ്യം തള്ളിയ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നടപടി റദ്ദാക്കണമെന്ന മോഹൻലാലിൻ്റെ ഹർജിയാണ്  ഹൈക്കോടതി  പരിഗണിച്ചത്.
കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ മോഹൻലാലിന് അവകാശമുണ്ടോ എന്ന് കോടതി ആരാഞ്ഞു.

സർക്കാരാണ് ഹർജി നൽകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രവുമല്ല ആനക്കൊമ്പ് പിടികൂടുമ്പോൾ മോഹൻലാലിൻ്റെ കൈവശം ഉടമസ്ഥാവകാശ രേഖ ഉണ്ടായിരുന്നില്ലന്നും  കോടതി ഓർമ്മിപ്പിച്ചു. കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഇളവ് നൽകണമെന്ന ആവശ്യം നിരസിച്ച കോടതി ഹർജിയിൽ വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചു. ഓണാവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്നാണ്  ഹര്‍ജിയില്‍ മോഹൻലാലിൻ്റെ വാദം. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും   ഹര്‍ജിയിലുണ്ട്.

2012 ൽആണ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളാണ് ആയിരുന്നു ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News