കളിക്കുന്നതിനിടയില്‍ സാരി അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം

കളിച്ചു കൊണ്ടിരുന്നപ്പോള്‍ സാരി അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി ഏഴുവയസ്സുകാരി മരിച്ചു. വീടിന്റെ പുറം ഭിത്തിയില്‍ ഘടിപ്പിച്ച മുളയില്‍ കെട്ടിയ സാരി ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.

മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയിലെ പക്കാരിയ ഗ്രാമത്തില്‍, തിങ്കളാഴ്ചയാണ് സംഭവം. തൂങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയെ കോട്മ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അമ്മ വീടിനകത്ത് ജോലി ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് പെണ്‍കുട്ടി സാരി കൊണ്ട് കളിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ വീടിനകത്ത് ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News