ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു; കേന്ദ്ര ബജറ്റ് അവതരണം ഇങ്ങിനെ

ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ തെളിച്ചമുള്ള നക്ഷത്രമായി ലോകം തിരിച്ചറിഞ്ഞുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍. ബജറ്റ് അവതരണ പ്രസംഗത്തിന്റെ ആമുഖമായാണ് ധനകാര്യ മന്ത്രി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ ചൂണ്ടിക്കാണിച്ചത്. ഏഴ് ശതമാനം വളര്‍ച്ച കൈവരിച്ചതോടെയാണ് ഈ തെളിച്ചം ലോകം തിരിച്ചറിഞ്ഞതെന്നും നിർമല സീതാരാമന്‍ സൂചിപ്പിച്ചു.

ലോകം ഇന്ത്യയെ അംഗീകരിക്കുന്നു. ഇന്ത്യ തലയുയര്‍ത്തി നില്‍ക്കുകയാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയില്‍ അവതരിപ്പിക്കുന്ന ബജറ്റിനെ അമൃതകാലത്തെ ആദ്യ ബജറ്റ് എന്നാണ് നിര്‍മലസീതാരാമന്‍ വിശേഷിപ്പിച്ചത്. ആധാര്‍, കോവിന്‍, യു പി ഐ എന്നിവ ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്തി. ഇക്കാലയളവില്‍ ഇന്ത്യ അഞ്ചാമത്തെ സമ്പദ്ശക്തിയായി മാറി. ജന്‍ധന്‍ അക്കൗണ്ടുകള്‍ ലക്ഷ്യം കണ്ടതായും പി എഫ് അംഗത്വം എടുത്തവരുടെ എണ്ണം ഇരട്ടിയായതായും വ്യക്തമാക്കിയ നിർമല ഇന്ത്യന്‍ സമ്പത് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലാണെന്ന് സൂചിപ്പിച്ചാണ് ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്. രാവിലെ കേന്ദ്രമന്ത്രി സഭാ യോഗം ചേര്‍ന്ന് ബജറ്റിന് അനുമതി നല്‍കിയിരുന്നു. 11 മണിയോടെയാണ് നിർമല സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here