സ്വകാര്യവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേയ്ക്ക് ഏറ്റവും ഉയര്‍ന്ന വിഹിതം

റെയില്‍വേയ്ക്ക് എക്കാലത്തേയും ഉയര്‍ന്ന വിഹിതമായ 2.40 ലക്ഷം കോടി രൂപയുടെ പ്രഖ്യാപനമാണ് ഇത്തവണത്തെ ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍ നടത്തിയിരിക്കുന്നത്. റെയില്‍വേയില്‍ സമഗ്രമാറ്റം ലക്ഷ്യമിട്ടാണ് വിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുമെന്നും പുതിയ ട്രെയിനുകള്‍ അനുവദിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. റെയില്‍വേയ്ക്ക് മൂലധനച്ചെലവുകള്‍ക്കായി 1.37 ലക്ഷം കോടിയും റവന്യൂ ചെലവുകള്‍ക്കായി 3,267 കോടിയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

റെയില്‍വേ സേവനങ്ങളില്‍ ഒരുഭാഗം സ്വകാര്യവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാരാണ് ബജറ്റില്‍ റെയില്‍വേയ്ക്ക് കൂടിയ വിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. 109 ജോഡി 151 സ്വകാര്യ ട്രെയിനുകള്‍ എന്ന റെയില്‍വെ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തോട് പക്ഷെ സ്വകാര്യമേഖല താല്‍പ്പര്യപൂര്‍വ്വം പ്രതികരിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ റെയില്‍വേയുടെ അടിസ്ഥാന വികസനത്തിനും പുതിയ ട്രെയിനുകള്‍ ഓടിക്കാനും കേന്ദ്രം കൂടുതല്‍ പണം മുടക്കുമെന്ന് പറയുന്നത് ആര്‍ക്ക് വേണ്ടിയാണ് എന്ന ചോദ്യം ആശങ്കയായി ബാക്കിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here