വൈറ്റിലയിലെ പെറ്റ്‌ഷോപ്പില്‍ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ചവര്‍ ഉഡുപ്പിയില്‍ പിടിയില്‍

എറണാകുളം വൈറ്റിലയിലെ പെറ്റ് ഷോപ്പില്‍ നിന്ന് വിലകൂടിയ നായക്കുട്ടിയെ മോഷ്ടിച്ചവര്‍ ഉഡുപ്പിയില്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ യുവതിയും യുവാവുമാണ് പിടിയിലായത്. സംഭവത്തില്‍ നിഖില്‍, ശ്രേയ എന്നീ എഞ്ചിനീയറിങ് വിദ്യാര്‍ഥികളാണ് പിടിയിലായത്.

ബൈക്കിലെയാണ് ഇരുവരുമാണ് മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഉഡുപ്പിയിലെ താമസസ്ഥലത്ത് നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. നെട്ടൂരിലെ കടയില്‍ നിന്ന് ഞായറാഴ്ചയാണ് ഇരുവരും നായക്കുട്ടിയെ കവര്‍ന്നത്. വൈറ്റിലയിലെ കടയിലെത്തിയ ഇരുവരും പരസ്പരം സംസാരിച്ചത് കന്നഡയിലായിരുന്നുവെന്ന് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചിരുന്നു.

നെട്ടൂരിലെ പെറ്റ്‌ഷോപ്പിലെത്തിയ മോഷ്ടാക്കള്‍ ജീവനക്കാരോട് സംസാരിച്ചത് ഹിന്ദിയിലുമായിരുന്നു. ഇതോടെയാണ് മോഷണം നടത്തിയത് ഇതര സംസ്ഥാനക്കാരാണെന്ന നിഗമനത്തില്‍ പൊലീസെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News