ബജറ്റ് പ്രസംഗത്തിനിടയിൽ ധനമന്ത്രിക്ക് പിണഞ്ഞ അബദ്ധം

യൂണിയൻ ബജറ്റ് അവതരണത്തിനിടയിൽ ധനമന്ത്രി നിർമ്മല സീതാരാമന് സംഭവിച്ച നാക്കു പിഴ പാർലമെൻ്റിൽ ചിരി പടർത്തി.പഴയ വാഹനങ്ങളുടെ പൊളിക്കലുമായി ബന്ധപ്പെട്ടുണ്ടായ പരാമർശമായിരുന്നു ബജറ്റ് പ്രസംഗത്തിനിടയിൽ പടർത്തിയത്. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന പഴയ വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ കൊണ്ടു വരുന്ന പൊളിക്കൽ പദ്ധതി വിശദീകരിക്കുകയായിരുന്നു ധനമന്ത്രി.

ഓൾഡ് പൊല്യൂട്ടിംഗ് വെഹിക്കിൾസ് എന്നതിനു പകരം ഓൾഡ് പൊളിറ്റിക്കൽ എന്നാണ് ധനമന്ത്രിക്ക് നാക്കു പിഴയുണ്ടായത് പറഞ്ഞത്. പ്രതിപക്ഷം ഇതേറ്റെടുത്ത് ചിരി തുടങ്ങിയെങ്കിലും അബദ്ധം മനസിലായ മന്ത്രി പെട്ടന്ന് തെറ്റ് തിരുത്തുകയായിരുന്നു.

റീപ്ലേസിംഗ് ഓൾഡ് പൊല്യൂട്ടിംഗ് എന്നതിനു പകരം ഓൾഡ് പൊളിറ്റിക്കൽ എന്ന് മന്ത്രി പറഞ്ഞതോടെ ചിരി ഉയർന്നു. തുടർന്ന് പൊളിറ്റിക്കൽ എന്നതിന് പകരമായി പൊല്യൂട്ടിംഗ് എന്ന് തിരുത്തിയതിനു ശേഷം ഇപ്പോൾ എല്ലാം ക്ലിയർ ആയില്ലേ എന്ന് മന്ത്രി ചോദിച്ചു. മറ്റ് കേന്ദ്രമന്ത്രിമാരടക്കം ധനമന്ത്രിയുടെ പൊട്ടിച്ചിരിയോടെയാണ് മന്ത്രിയുടെ തിരുത്തലിനെ എതിരേറ്റത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here